Latest NewsNewsIndia

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വൻമുന്നേറ്റം

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 150 വാര്‍ഡുകളില്‍ 146 എണ്ണത്തിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇക്കുറി 46 സീറ്റുകളാണ് ലഭിച്ചത്. ടിആര്‍എസിന് 56 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. അസാദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 42 സീറ്റുകളും നേടി. എന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

Read Also : “പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്, ഹൂ ഈസ്‌ പദ്മനാഭൻ? ” : നടി രേവതി സമ്പത്ത്

ബിജെപിക്ക് ധാര്‍മിക വിജയമാണ് ലഭിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. തെലങ്കാനയില്‍ ടിആര്‍എസിന് ബദലായി ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചതിന് തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പിന്തുണച്ച ഹൈദരാബാദിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ തലകുനിക്കുന്നതായി ബിജെപി തെലങ്കാന അദ്ധ്യക്ഷന്‍ ബണ്ഡി സഞ്ജയ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button