Latest NewsKeralaNattuvarthaNewsWomenLife Style

ഇഷ്ടപ്പെട്ട ആളിനൊപ്പം ഇറങ്ങിപ്പോയി, 25–ാം വയസിൽ വിധവയായി; ശ്രുതിക്ക് കൂട്ടിന് മകൾ മാത്രം!

വിധവയായതോടെ ആണുങ്ങളോട് ആരോടും മിണ്ടാൻ പാടില്ലെന്ന അവസ്ഥയായി...

മക്കളെ വളർത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് മാതാപിതാക്കൾ. പങ്കാളി ഇല്ലാതെ ഒറ്റയ്ക്ക് മക്കളെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് എത്രത്തോളമുണ്ടാകും?. മകളെ സമ്മാനിച്ച് തന്നെ തനിച്ചാക്കി പോയ ഭർത്താവിന്റെ ഓർമയിൽ ശ്രുതിയെന്ന യുവതി. ജീവിതത്തിൽ ആരുമില്ലെങ്കിലും തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് മകളാണെന്ന് ശ്രുതി പറയുന്നു. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദി മലയാളി ക്ളബിലൂടെയായിരുന്നു ശ്രുതിയുടെ തുറന്നെഴുത്ത്. ശ്രുതിയുടെ കുറിപ്പ് ഇങ്ങനെ:

ഞാനും എന്റെ ഐഷു കുട്ടനും…. 18ആം വയസിൽ ഇഷ്ട്ടപ്പെട്ട ആളിനോപ്പം ഇറങ്ങി പോയി…19 വയസിൽ അമ്മ ആയി. 25ആം വയസിൽ വിധവയും… എന്നെ ഇത്രത്തോളം മനസ്സിൽ ആക്കിയ വേറെ ഒരു വെക്തി ലോകത്തു ഉണ്ടാവില്ല. അത് കണ്ടു അസൂയപ്പെട്ട ദൈവങ്ങൾ തട്ടി എടുത്തോണ്ട് പോയതാവും എന്റെ പാതി ജീവനെ.

എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഒരു പൊന്നു മോളെ തന്നിട്ട് പോയതാ അദ്ദേഹം… ഒരു ഭർത്താവില്ലാതെ നമ്മുടെ നാട്ടിൽ ജീവിക്കാൻ ഇതു പോലെ പാട് വേറെ ഒന്നിനും കാണില്ല… ഒരാണിനോടും മിണ്ടാൻ പറ്റില്ല അത് മക്കളുടെ പ്രായമുള്ള ആളരുന്നാലും അച്ഛന്റെ പ്രായമുള്ള ആളായിരുന്നാലും.. എല്ലാം തരണം ചെയ്തു ജീവിക്കാൻ തുടങ്ങിയിട്ട് 4 വർഷം…

ആരും ഇല്ലേലും എനിക്ക് ജീവിക്കാൻ എന്റെ മോളു ഉണ്ട്… അവൾക്കു വേണ്ടി ജീവിക്കും ഈ ജന്മം മുഴുവനും… കുറ്റപ്പെടുത്തുന്നവരും പഴിപ്പറയുന്നവരും ഒന്നറിഞ്ഞാൽ മതി… ഈ അവസ്ഥ നേരിൽ വരുമ്പോഴേ അതിന്റെ വേദന അറിയൂ… ഒറ്റയ്ക്ക് എങ്ങനെ ജീവിക്കണം എന്ന് അറിയാത്ത പ്രായത്തിൽ ഒരു നാലു വയസു കാരിയെയും കൊണ്ട് ജീവിതം തുടങ്ങിയതാണ്. ഇന്ന് എനിക്ക് അറിയാം ആരുടേം മുന്നിൽ അടിയറവു പറയാതെ ധൈര്യത്തോടെ ജീവിക്കാൻ… എനിക്ക് കൂട്ട് എന്റെ പൊന്നു മോളാ….

shortlink

Related Articles

Post Your Comments

Related Articles


Back to top button