Latest NewsUAENewsGulf

വിസാ നിയമലംഘകർക്ക് കുരുക്ക്; ഈമാസം അവസാനത്തിന് മുൻപ് രാജ്യം വിടണമെന്ന് യു.എ.ഇ ഫെഡറൽ അതോറിറ്റി

യു.എ.ഇയിൽ കഴിയുന്ന മുഴുവൻ വിസാ നിയമലംഘകരും ഈമാസം 31 ന് മുമ്പ് രാജ്യം വിടണമെന്ന് ഫെഡറൽ അതോറിറ്റിയുടെ മുന്നറിയിപ്പ്. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ച പൊതുമാപ്പ് സമയം ഈമാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി ആൻഡ് സിറ്റിസൻഷിപ്പാണ് മുഴുവൻ വിസാ നിയമലംഘകരും പിഴയില്ലാതെ മടങ്ങാൻ അനുവദിച്ച സമയം വിനിയോഗിക്കണമെന്ന് നിർദേശിച്ചത്. ഈവർഷം മാർച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി പിന്നിട്ടവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക.

റെസിഡൻസ് വിസയുടെ കാലവധി കഴിഞ്ഞും യു.എ.ഇയിൽ തങ്ങിയവർ ഡിസംബർ 31 ന് മുമ്പ് യാത്രചെയ്യാൻ കഴിയുന്ന ടിക്കറ്റുമായി വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തി നടപടി ക്രമം പൂർത്തിയാക്കണം. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞ് യു.എ.ഇയിൽ തങ്ങുന്നവർ അബൂദബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങൾ വഴിയാണ് മടങ്ങുന്നതെങ്കിൽ ആറ് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തി പൊതുമാപ്പ് നടപടികൾ പൂർത്തിയാക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button