KeralaLatest NewsNews

ഹൈദരാബാദിലെ ട്വിസ്റ്റ് കസറി, ക്ളൈമാക്സ് ഇനി കേരളത്തിൽ; ബിജെപി വിജയക്കൊടി പാറിക്കും?!

കേരളത്തിലും വരും അതിശക്തമായ മാറ്റം, നന്മക്കായുള്ള മാറ്റം.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ ട്വിസ്റ്റ്. 2016ൽ വെറും 4 സീറ്റ് മാത്രം ലഭിച്ചിരുന്ന ബി.ജെ.പി ഇത്തവണ നേടിയത് 48 സീറ്റുകൾ. സൗത്തിന്റെ മണ്ണിൽ ബി.ജെ.പി ക്ളച്ച് പിടിക്കില്ലെന്ന് ഘോരഘോരം പ്രസംഗിച്ചവരൊക്കെ എവിടെപ്പോയെന്ന് ചോദിക്കുകയാണ് നടനും ബി.ജെ.പി അനുഭാവിയുമായ കൃഷ്ണ കുമാർ. ജനപ്രിയ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്തൊക്കെ ആയിരുന്നു .. ബി.ജെ.പി സൗത്തിൽ ക്ലച്ചു പിടിക്കില്ല, ഇ.വി.എമ്മിൽ കളിക്കുന്നു… ബാലറ്റ് പേപ്പറിൽ വോട്ടിങ് നടന്ന ഹൈദരാബാദിൽ ഇന്നലെ എന്തൊക്കെയോ തകരുന്നത് കണ്ടു. ആരുടെയോ ഒക്കെ നിലവിളി ശബ്ദം കേട്ടു. ഹൈദരാബാദ് ജി.എച്ച്.എം.സി തിരഞ്ഞെടുപ്പിൽ 4 സീറ്റിൽ നിന്നും 48 ലേക്ക് കുതിച്ച ബിജെപി ഭരണകക്ഷിയായ ടി.ആർ.എസ്സിനെ, ഞെട്ടിച്ചു, മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഹൈദരാബാദിൽ എ.ഐ.എം.ഐ.എംനെ 3 ആം സ്ഥാനത്താക്കി, കോൺഗ്രസിനെ അവരുടെ കൗൺസിലർമാർക്ക്, ഓട്ടോ പിടിക്കാതെ സൈക്കിക്കിളിൽ കയറി പോകാൻ സൗകര്യത്തിന്നു 2 എണ്ണത്തിലേക്ക് ആക്കി കൊടുത്തു.

പേപ്പറും ചതിച്ചശാനേ.. ഇ.വി.എം മാറ്റി പേപ്പർ ബാലറ്റു വരട്ടെ എന്ന് പറഞ്ഞു വിളിച്ചു കൂവി നടന്നവർ ഇനി പുതിയ കാപ്‌സ്യൂൾ വാങ്ങേണ്ടി വരും. പഞ്ചായത്തിൽ നിന്നും പാർലിമെന്റിലേക്ക് എന്ന ശ്രി. അമിഷയുടെ വാക്കുകൾ ജനം ഏറ്റെടുത്തു. ശ്രി. നരേന്ദ്രമോദിയുടെ വികസന കാര്യങ്ങൾ ജനം രണ്ടു കയ്യും നീട്ടി സ്വീകരിച്ചതിന്റെ തെളിവ്. ഭാരതം ബിജെപിയുടെ കൈകളിൽ സുരക്ഷിതം എന്ന വിശ്വാസം ഒരിക്കൽ കൂടി തെളിയിച്ചു. ശ്രി. നദ്ധക്ക്‌ അഭിമാന നിമിഷം. പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി. 8ആം തിയതി മുതൽ കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്ന ദേശസ്നേഹികൾ ആയ വോട്ടർമാർ കേരളത്തിലും കൊണ്ടുവരും അതിശക്തമായ മാറ്റം. നന്മക്കായുള്ള മാറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button