Latest NewsKeralaNews

മിയാവാക്കി പദ്ധതിയിൽ അഴിമതി; കരാർ നൽകിയത് 5.79 കോടി രൂപയ്ക്ക്

തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവൽക്കരണ പദ്ധതിയിൽ വൻ ക്രമക്കേട്. ഇഷ്ടക്കാർക്ക് കരാർ നൽകാൻ പാകത്തിന് ടെൻഡർ മാനദണ്ഡങ്ങൾ ഇറക്കിയാണ് കളളക്കളി. 5.79 കോടി രൂപയ്ക്കാണ് കൾച്ചറൽ ഷോപ്പി എന്ന കൺസോർഷ്യത്തിന് കരാർ നൽകിയത്.

നഗരങ്ങളിലെ ചെറിയ മേഖലകളിൽ കുറഞ്ഞകാലം കൊണ്ട് വനം വച്ചു പിടിപ്പിക്കാനുള്ള ജാപ്പനിസ് മാതൃകയാണ് മിയവാക്കി. കഴിഞ്ഞ നവംബർ 5നാണ് ടൂറിസംമന്ത്രി കടകംപളളി സുരേന്ദ്രൻ സംസ്ഥാനത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതിക്ക് വേണ്ടിയുളള പദ്ധതിയെങ്കിലും നടപ്പാക്കുന്നതിന്റെ മറവിൽ കരാറുകാർക്ക് നൽകുന്നത് കോടികളാണ്. 12 ജില്ലകളിലെ 22 ടൂറിസം കേന്ദ്രങ്ങളിൽ നടപ്പാക്കുന്നത് 5.79 കോടി ചെലവിട്ട്. കൾച്ചറൽ ഷോപ്പി, നേച്ചർ ഗ്രീൻ ഗാർ‍ഡിയൻ, ഇൻവിസ് മൾട്ടിമീഡിയ എന്നി കമ്പനികൾ ചേർന്ന കൺസോർഷ്യത്തിനാണ് കരാർ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button