KeralaLatest NewsNews

സ്വപ്നയുടെ നിയമനത്തില്‍ വൻ ക്രമക്കേട്; സർക്കാർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ സ്പെയ്സ് പാർക്കിലെ നിയമനത്തിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പൊലീസിൻ്റെ പുതിയ കണ്ടെത്തൽ. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയും പ്രത്യേക പുതിയ തസ്തിക ഉണ്ടാക്കിയുമാണ് നിയമനമെന്ന് കണ്ടെത്തലിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ഇതിനെതിരെ പ്രഖ്യാപിച്ചത്. കെഎസ്ഐടിഎൽ എംഡിയാണ് സ്വപ്നയെ നിയമിക്കാൻ ശുപാർശ ചെയ്തതെന്ന് പിഡബ്ള്യുസി കോടതിയെ അറിയിച്ചതോടെ നിയമനത്തിൽ സർക്കാർ ഇപ്പോൾ കൂടുതൽ വെട്ടിലായി.

സ്വപ്ന സുരേഷിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് അന്വേഷണത്തിനിടെയാണ് നിയമനത്തിലെ ക്രമക്കേടുകൾ പൊലീസ് കണ്ടെത്തിയത്. കോണ്‍സുലേറ്റിൽ നിന്നും ജോലി നഷ്ടമായ സ്വപ്നക്ക് വേണ്ടി ഐടിവകുപ്പിന് കീഴിലുള്ള സ്പെയ്സ് പാർക്കിലെ ഓപ്പറേഷൻ മാനേജറെന്ന തസ്തി സൃഷ്ടിക്കുകയായിരുന്നും. കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക് സർവ്വീസ് സെൻറർ അഥവാ നിക്സി വഴിയാണ് ഇത്തരം ഉന്നത തസ്തികയിലേക്ക് നിയമനം നൽകേണ്ടത്. ഐടി മേഖലയിലെ വിദഗ്ദര കണ്ടെത്താൻ സംസ്ഥാന സർക്കാരിനെ സഹായിക്കുകയാണ് നിക്സി. നിക്സിയുടെ മാനദണ്ഡപ്രകാരം ഓപ്പറേഷൻ മാനേജർ തസ്തികയിലേക്ക് എംബിഎ വേണം. പക്ഷെ ബിരുദത്തിൻ്റെ വ്യജ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്വപ്നയ്ക്ക് നിയമനം നൽകാൻ പ്രൈസ് വാ‍ട്ടർ കൂപ്പറിനെ ഉന്നതതല ഇടപെടലൂടെ ചുമതലപ്പെടുത്തി. പൊലീസ് അന്വേഷണത്തെ തുടർന്നുള്ള വിജിലൻസ് അന്വേഷണത്തിലും പിഡബ്യൂസി ഈ നിലപട് ആവർത്തിച്ചാൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകും. പൊലീസിന് പരാതി നൽകിയ ജയശങ്കർ പ്രസാദിലേക്ക് കൂടി അന്വേഷണം നീങ്ങേണ്ട സാഹചര്യം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button