Latest NewsNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 4 പേർ പിടിയിൽ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു കേസിനാസ്പദമായ ക്രൂര സംഭവം നടന്നിരിക്കുന്നത്. പെൺകുട്ടി രാത്രി സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ നാലു പേർ ചേർന്ന് ഇവരെ ആക്രമിക്കുകയും പെൺകുട്ടിയെ ബലം പ്രയോഗിച്ചു കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു ഉണ്ടായത്. പെട്രോളിംഗിനിടെ നിലവിളി കേട്ടെത്തിയ പോലീസാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുണ്ടായത്. ഒരാളെ സംഭവ സ്ഥലത്തു വെച്ചു തന്നെ പിടികൂടുകയും ഇയാളെ ചോദ്യം ചെയ്ത ശേഷമാണ് മറ്റുള്ളവരെ പോലീസിന് പിടികൂടാൻ കഴിഞ്ഞത്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറയുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button