Latest NewsNewsIndia

ബുറെവിയിൽ വിറച്ച് തമിഴ്നാട്; മരണം 19 ആയി

ചെന്നൈ: ബുറെവി ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരണം 19 ആയി. കടലൂർ അടക്കമുള്ള ജില്ലകളിൽ വൻ കൃഷിനാശങ്ങൾ സംഭവിച്ചു. നിരവധി വീടുകൾ തകർന്നു. അതേസമയം കേരളത്തിൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ട് മത്സ്യബന്ധനത്തിന് ഇന്നും വിലക്ക് നൽകിയിരിക്കുകയാണ്.

മാന്നാർ കടലിടുക്കിൽ എത്തിയ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 30 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1° N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുന്ന നിലയിലാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻ്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിമീ വരെയും ചില സമയങ്ങളിൽ 60 കിമീ വരെയുമാണ്.അതിതീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് കൂട്ടലുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button