KeralaLatest NewsNews

ഫ്ലാറ്റിൽ നിന്ന് എടുത്ത് ചാടിയ സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുന്നു; സംഭവത്തിൽ ദുരൂഹത

കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ ആറാം നിലയിൽ നിന്ന് തൂങ്ങി ഇറങ്ങി രക്ഷപ്പെടുന്നതിനിടെ താഴെ വീണ് പരിക്കേറ്റ സ്ത്രീയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് തമിഴ്നാട് സ്വദേശിയായ കുമാരി ഇപ്പോൾ . സംഭവത്തിൽ ഫ്ലാറ്റുടമയുടെയും ഫ്ലാറ്റിലെ മറ്റ് താമസക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റിലെ ജോലിക്കാരിയായ കുമാരി ഇത്തരത്തിൽ സാഹസികമായി താഴേക്കിറങ്ങാൻ ശ്രമിച്ചതെന്തിനാണെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

മറൈൻ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിലാണ് സംഭവമുണ്ടായത്. 55 വയസ്സുള്ള കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്‍റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button