COVID 19Latest NewsNewsIndiaInternational

കൊറോണ വൈറസ് പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് ഉണ്ടാക്കും; മുന്നറിയിപ്പ് നൽകി വിദഗ്ധർ

കൊറോണ ഭേദമായാലും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല...

കൊറോണ വൈറസുമായി പോരാടുകയാണ് ലോകം. ഇതിനോടകം അനവധി ജീവനുകൾ നഷ്ടമായിരിക്കുകയാണ്. ലോക രാജ്യങ്ങൾ വാക്സിന്റെ വരവിന് വേണ്ടി കാത്തിരിക്കുന്ന ഈ സമയത്ത് രോഗം ഭേദമായവരിൽ നടത്തിവരുന്ന പഠനങ്ങൾക്കൊടുവിൽ പുത്തൻ ഫലങ്ങൾ പുറത്തുവരുന്നു.

ഏറ്റവും പുതിയ പഠനം അനുസരിച്ച് പുരുഷൻമാരിൽ ഉദ്ധാരണക്കുറവ് ഉണ്ടാകാൻ സാധ്യതയേറെ. ഇതിനോടൊപ്പം, ദീർഘകാല സങ്കീർണതകൾ പുരുഷന്മാരിൽ അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ചികിത്സകൾ മെച്ചപ്പെടുകയും വാ‌ക്സിൻ ലഭിക്കുകയും ചെയ്താലും ഉദ്ധാരണക്കുറവിനുള്ള സാധ്യത ഉൾപ്പെടെ മറ്റ് ചില ബുദ്ധിമുട്ടുകളും ഉണ്ടാകാം.

Also Read: കോപ്പിയടി വിവാദവും കൊറോണയും: പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേരുള്ളവരുടെ നിയമനം വൈകുന്നത് നീതിനിഷേധം

“ഈ വൈറസിന് നിങ്ങളെ കൊല്ലാൻ കഴിയുമെന്നത് മാത്രമല്ല, ഉദ്ധാരണക്കുറവ് ഉൾപ്പെടെയുള്ള സങ്കീർണതകൾക്ക് കാരണമാകാം” – പകർച്ചവ്യാധി വിദഗ്‌ദ്ധനായ ഡോ. ഡെനാ ഗ്രേസൺ മുന്നറിയിപ്പ് നൽകുന്നു. രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നും വൈറസ് പകരുന്നത് തടയാൻ മിക്ക രാജ്യങ്ങളിലും പരിശോധനയും കർശനമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button