Latest NewsNewsIndia

കെജ്‌രിവാൾ നാടകം കളിക്കുന്നു; കാര്‍ഷിക ബില്ലിന് പൂര്‍ണപിന്തുണ നല്‍കി, വെളിപ്പെടുത്തി സ്മൃതി ഇറാനി

‘ഇങ്ങനെയൊരു കള്ളൻ, എന്തൊരു നാടകം‘

കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നാടകം കളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കെജ്‌രിവാള്‍ ആദ്യം കാര്‍ഷിക ബില്ലിന് പിന്തുണ നല്‍കി അംഗീകരിച്ചിരുന്നെന്നാണ് സ്മൃതി പറയുന്നത്.

കാര്‍ഷിക ബില്ലിന്റെ വിജ്ഞാപനപത്രത്തെക്കുറിച്ച് വിവരം നല്‍കിയപ്പോള്‍ കെജ്‌രിവാള്‍ ബില്ലിന് പൂര്‍ണ പിന്തുണ നല്‍കിയതാണെന്നും എന്നാൽ, ഇപ്പോഴെന്താണ് പുതിയ മാറ്റത്തിന് പിന്നിലെ കാരണമറിയില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. കാര്‍ഷിക ബില്ലിന് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സ്വീകാര്യതയും പിന്തുണയും ലഭിച്ചെന്നും അവര്‍ അവകാശപ്പെട്ടു.

Also Read: പ്രതിഷേധക്കാർ ഒറ്റപ്പെടുന്നു? കർഷക സമരത്തിനെതിരെ സോനിപത് കര്‍ഷക സംഘടന

അതേസമയം, കര്‍ഷകസമരത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്നാണ് ആം ആദ്മി പാര്‍ട്ടി പറഞ്ഞിരിക്കുന്നത്. ഇതിനു പിന്നാലെ ആം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button