Latest NewsNewsIndia

രാജ്യത്ത് കൂടുതൽ മസ്ജിദുകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളെ തെരുവിലിറക്കി ഇസ്ലാമിസ്റ്റുകൾ

ഹൈദരാബാദ് : രാജ്യത്ത് മസ്ജിദുകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളെ തെരുവിലിറക്കി തീവ്ര ഇസ്ലാമിസ്റ്റുകൾ.നിലവിലുള്ള മസ്ജിദുകൾ പുതുക്കി നിർമ്മിക്കണമെന്നും ,കൂടുതൽ മസ്ജിദുകൾ നിർമ്മിക്കണമെന്നുമാണ് ആവശ്യം .അസോസിയേഷൻ ഓഫ് സേവ് വഖഫ് പ്രോപ്പർട്ടീസിന്റെ ആഭിമുഖ്യത്തിലാണ് ഇസ്ലാം സ്ത്രീകളെ ഒന്നടങ്കം തെരുവിലിറക്കിയത് .

Read Also : കലാശക്കൊട്ടിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം

അയോദ്ധ്യയിൽ തർക്ക മന്ദിരത്തിനു പകരം മസ്ജിദ് നിർമ്മിക്കുക എന്നതാണ് ആദ്യത്തെ ആവശ്യം . ‘ അത് ഒരിക്കലും മറക്കില്ല , അയോദ്ധ്യയിൽ മസ്ജിദ് പുനർനിർമ്മിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹവും, ആവശ്യവും . ഞങ്ങൾ അത് ആഗ്രഹിക്കുന്നു, സർവ്വശക്തനോട് ഞങ്ങൾ പ്രാർത്ഥിക്കുകയും രാജ്യത്തെ പള്ളികളെ സംരക്ഷിക്കാൻ ശക്തി തേടുകയും ചെയ്യും ,” സൈദാബാദിലെ ഒരു സ്ത്രീ പറഞ്ഞു.

അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇത്തിഹാദുല് മുസ്‌ലിമീനും ഈ ആവശ്യവുമായി രംഗത്തുണ്ട് .രാജ്യത്ത് വിവിധയിടങ്ങളിൽ പള്ളികൾ നിർമ്മിക്കാനും, പുനരുദ്ധരിക്കാനും മുസ്ലീം യുവാക്കൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സേവ് വഖഫ് പ്രോപ്പർട്ടീസ് ആവശ്യപ്പെടുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button