Latest NewsIndiaNews

സുഹൃത്തുമായി വഴിവിട്ട ബന്ധം; യുവതി ഏർപ്പെടുത്തിയ വാടകക്കൊലയാളികൾ പിടിയിലായതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

റാഞ്ചി; വഴിവിട്ട ബന്ധം തുടരാൻ യുവതി നടത്തിയ നീക്കം കണ്ട് ഞെട്ടി നാട്ടുകാർ, ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന 45കാരനെ ഇല്ലാതാക്കാനായി മൂന്ന് വാടകക്കൊലയാളികളെയാണ് ഭാര്യ ഏര്‍പ്പെടുത്തിയത്. ഇവര്‍ അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറം ലോകമറിഞ്ഞത്.

നാടിനെ ഞെട്ടിച്ച സംഭവം നടത്തിയത് ബീഹാറിലെ ഗയ സ്വദേശിയായ സ്ത്രീയാണ്. പൊലീസ് പറയുന്നതനുസരിച്ച്‌ ഇവര്‍ ഭര്‍ത്താവിന്‍റെ സുഹൃത്തായ നവീന്‍ റാണ എന്നൊരാളുമായി അടുപ്പത്തിലായി. പ്രണയം കടുത്തതോടെ ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്ന് വാടകക്കൊലയാളികളെയാണ് ഏര്‍പ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപയായിരുന്നു ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ഇതില്‍ 95000രൂപ അഡ്വാന്‍സ് ആയി കൊലയാളികൾക്ക് നൽകി.

ഇത്തരമൊരു നീക്കം അറിഞ്ഞ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൊലയാളികളെ പിടികൂടുകയായിരുന്നു, ഹസാരിബാഗ് സ്വദേശികളായ ഇമാദ് ഹസന്‍,നവീന്‍, മുഹമ്മദ് നോമാന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്’. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്’ ഹസാരിബാഗ് എസ്പി കാര്‍ത്തിക് വ്യക്തമാക്കി. ഒളിവിൽ പോയ യുവതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button