Latest NewsNewsIndia

കര്‍ഷകരുടെ സമരത്തിനു പിന്നില്‍ കര്‍ഷകരല്ല, അവര്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : കര്‍ഷകരുടെ സമരത്തിനു പിന്നില്‍ കര്‍ഷകരല്ല, അവര്‍ ആരെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി. കര്‍ഷകരുടെ സമരത്തിനെതിരെ ആരോപണങ്ങളുമായി കേന്ദ്രമന്ത്രി റാവു സാഹേബ് ദാന്‍വെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ പാകിസ്ഥാനും ചൈനയ്ക്കും പങ്കുണ്ടെന്നാണ് കേന്ദ്രമന്ത്രി ആരോപിക്കുന്നത്. പാകിസ്ഥാന്റെയും ചൈനയുടെയും പ്രേരണയെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു പാകിസ്ഥാനും ചൈനയുമാണ് കാര്‍ഷിക സമരത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞ മന്ത്രി ജെപി ദലാല്‍ വിദേശ ശക്തികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അതൃപ്തിയാണെന്നും കൂട്ടിച്ചേര്‍ത്തു.

Read Also : ഫോണ്‍ എടുത്ത് തുറന്ന് കിടന്ന അടുക്കള വാതിലിന് നേരെ ഫോട്ടോ എടുത്തതോടെ യുവാവ് ഭയന്നു, ആ വീട്ടില്‍ നടുക്കുന്ന സംഭവം

ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങളും കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. നിയമം പിന്‍വലിക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്നാണ് കാര്‍ഷിക സംഘടനകള്‍ അറിയിച്ചത്. പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച കര്‍ഷക സംഘടനകള്‍ ഡിസംബര്‍ 14ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button