Latest NewsIndia

കര്‍ഷക സമരത്തില്‍ കോവിഡ് ആശങ്ക; ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ ഡ്യൂട്ടിയിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. ഡല്‍ഹി പൊലീസാണ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം വെളിപ്പെടുത്തിയത്. ഡിസിപിക്കും അഡീഷണല്‍ ഡിസിപിക്കുമാണ് രോഗം കണ്ടെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവിലടക്കം കഴിഞ്ഞ 16 ദിവസമായി കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്.

ഇവിടെ പൊലീസിന്റെ ഏകോപന ചുമതലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം കണ്ടെത്തിയത് സമര വേദിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഡിസിപി ഗൗരവ്, അഡീഷണല്‍ ഡിസിപി ഘനശ്യാം ബന്‍സല്‍ എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇരുവരും നിരീക്ഷണത്തില്‍ പോയതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലിയിലേക്ക് വരുന്ന കര്‍ഷകരെ തടയുന്നതിനായി കോണ്‍ക്രീറ്റ് തടസ്സങ്ങളും മള്‍ട്ടി ലെയര്‍ ബാരിക്കേഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

read also: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ ഉറപ്പ്’ : ലുലു ഗ്രൂപ്പ് കശ്മീരിൽ ബിസിനസ്സ് തുടങ്ങുന്നു

നൂറുകണക്കിന് കര്‍ഷകരും സിങ്കു അതിര്‍ത്തിയില്‍ കനത്ത പോലീസ് വിന്യാസവും ഉള്ള സ്ഥലത്താണ് ഇപ്പോള്‍ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തിനിടെ പുതിയ കൊറോണ വൈറസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. അതിനിടെ, ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍. രാജ്യ വ്യാപകമായി ട്രെയിന്‍ തടഞ്ഞടക്കം പ്രതിഷേധിക്കാനാണ് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button