Latest NewsIndia

‘ട്രെന്‍ഡ് വീണ്ടും ആവര്‍ത്തിക്കും, ഇനി യുഡിഎഫിന്റെ കാലം’ – പികെ കുഞ്ഞാലിക്കുട്ടി

കിഫ്ബി ജനങ്ങളെ കടത്തില്‍ മുക്കുന്ന പദ്ധതിയാണ്. ഉദ്യോഗസ്ഥ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിനെതിരെ ഉള്ളത് ഗുരുതര ആരോപണങ്ങളാണ്

കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് കേരളത്തില്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. കൃത്യമായ നേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് സിപിഐഎമ്മിന്റെ നേതാക്കള്‍ പ്രചരണത്തില്‍ മുന്‍പന്തിയില്‍ വരാത്തത്. സര്‍ക്കാരിന്റെ നിരവധി അഴിമതികള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കിഫ്ബി ജനങ്ങളെ കടത്തില്‍ മുക്കുന്ന പദ്ധതിയാണ്. ഉദ്യോഗസ്ഥ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിനെതിരെ ഉള്ളത് ഗുരുതര ആരോപണങ്ങളാണ്. യുഡിഎഫിന്റെ സമയമാണ് ഇനി വരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ നേരത്തെ പറഞ്ഞിരുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ് ഭവന നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍. ഇതില്‍ കൈക കടത്തുകയാണ് നാല് പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. യുഡിഎഫ് ഭരണം നേടിയാല്‍ ഈ സംവിധാനങ്ങള്‍ പിരിച്ചുവിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും എംഎം ഹസന്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്ന മറ്റു മൂന്ന് മിഷനുകളും ഇല്ലാതാക്കുമെന്നും ഹസ്സന്‍ പറഞ്ഞു.അതേസമയം സ്പീക്കര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ കത്ത്. നിയമസഭയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ ചട്ടലംഘനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കത്ത്. സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും പ്രതിപക്ഷനേതാവ് കത്തില്‍ ആവശ്യപ്പെടുന്നു.

read more: ‘കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി കര്‍ഷകര്‍ക്ക് യാതൊരു ബന്ധവുമില്ല: പിന്നിൽ ദേശവിരുദ്ധ ശക്തികൾ’

2017-ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020-ല്‍ നടത്തിയ രണ്ടാം ലോക കേരളസഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ-നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്​ണന്‍റെ നടപടിയിലും അഴിമതിയും ധൂര്‍ത്തും ഉണ്ടെന്നും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button