Latest NewsNewsIndia

ആദ്യം പരസ്പര സമ്മതത്തോടെയുള്ള ബന്ധവും ജീവിതവും പിരിയുന്നതോടെ ലൈംഗീകപീഡനക്കേസ്; വനിതാ അധ്യക്ഷയുടെ പരാമര്‍ശം വിവാദത്തില്‍

സിനിമയില്‍ കാണുന്നതുപോലെയുള്ള പ്രണയങ്ങളില്‍ കുടുങ്ങിയാല്‍ നിങ്ങളുടെ സൗഹൃദവും കുടുംബവും ജീവിതവും തകരും

ഭോപ്പാല്‍: വിവാദ പരാമർശവുമായി ഛത്തീസ്ഗഢ് വനിതാ കമ്മീഷന്‍ അധ്യക്ഷ കിരണ്‍മയി നായക്. പരസ്പര സമ്മതത്തോടെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോഴാണ് ബലാത്സംഗ പരാതികൾ ഉണ്ടാകുന്നതെന്ന് കിരണ്‍മയി നായക്. ബിലാസ്പുരില്‍ സ്ത്രീക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ ആയിരുന്നു കിരണ്‍മയി നായകിന്റെ വിവാദ പ്രതികരണം.

READ ALSO:ഹമീദ് വാണിയമ്പലം സോണിയക്കും രാഹുലിനും മുല്ലപ്പള്ളിയ്ക്കുമൊപ്പം; ന്യൂമാഹിയിലും വെൽഫെയർ പാർട്ടി യുഡിഎഫിൽ

”വിവാഹിതനായ ഒരു പുരുഷന്‍ ഒരു പെണ്‍കുട്ടിയെ മറ്റൊരു ബന്ധത്തിലേക്ക് ആകര്‍ഷിക്കുന്നുവെങ്കില്‍, അയാള്‍ നുണ പറയുകയാണോ അല്ലയോ, അയാള്‍ തന്നെ സഹായിക്കുമോ ഇല്ലയോ എന്ന് പെണ്‍കുട്ടി മനസ്സിലാക്കണം.’ ‘മിക്ക കേസുകളിലും ആദ്യം പരസ്പര സമ്മതത്തോടെയുള്ള ബന്ധവും ജീവിതവും ആവാം. എന്നാല്‍ ഇരുവരും തമ്മില്‍ പിരിയുന്നതോടെ ലൈംഗീകപീഡനക്കേസ് നല്‍കുന്നു.’

‘സിനിമയില്‍ കാണുന്നതുപോലെയുള്ള പ്രണയങ്ങളില്‍ കുടുങ്ങിയാല്‍ നിങ്ങളുടെ സൗഹൃദവും കുടുംബവും ജീവിതവും തകരും. അതിനാല്‍ ഇത്തരം ബന്ധങ്ങളില്‍ അകപ്പെട്ടുപോകരുതെന്നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത്.” എന്നായിരുന്നു കിരണ്‍മയി നായകിന്റെ പ്രതികരണങ്ങൾ.

ബലാത്സംഗത്തെ അതീജീവിച്ച സ്ത്രീകളുടെ മനോധൈര്യത്തെ തകര്‍ക്കുന്ന പ്രസ്താവനയാണ് ഇതെന്ന വിമർശനം ഉയരുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button