KeralaLatest NewsNews

എന്തൊക്കെ തള്ളായിരുന്നു? ‘മടിയിൽ കനമില്ല, എനക്കാരേം പേടിയില്ല’- മുഖ്യമന്ത്രിയുടെ വാക്കുകൾ തിരിഞ്ഞുകൊത്തുമ്പോൾ

മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നതെന്ന് കെ സുരേന്ദ്രൻ

സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളിങ്ങനെയായിരുന്നു, ‘എനക്കാരേം പേടിയില്ലപ്പാ, അന്വേഷണം നടക്കട്ടെ. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ‘. ഈ വാക്കുകൾ ഇപ്പോൾ അദ്ദേഹത്തിനു തന്നെ പാരയായിരിക്കുകയാണ്.

Also Read: പിണറായി വിജയൻറെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കി തിരിച്ചു പോകുന്നവരല്ല കേന്ദ്ര ഏജന്‍സികള്‍: കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ ഒരു ആയുധമാക്കി മാറ്റാൻ പ്രതിപക്ഷത്തിനു സാധിക്കും. വിഷയത്തിൽ വിശദീകരണം നൽകിയ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ അത് അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: തലസ്ഥാനത്ത് 61 സീറ്റ് നേടി ബിജെപി ഭരണം പിടിക്കും; 5 കോര്‍പ്പറേഷനുകളിൽ വന്‍ മുന്നേറ്റം: വിജയം ഉറപ്പിച്ച് കെ സുരേന്ദ്രൻ

സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായപ്പോഴാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മടിയിൽ കനമുള്ളത് ആർക്കാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി. മുഖ്യൻ ഭയന്ന് തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യമെന്നാണ് ഇപ്പോൾ ഉയരുന്ന വാദം.

ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന്റെ തലേന്ന് അന്വേഷണസംഘത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തയക്കുന്നത് പരിഹാസ്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

Also Read: സ്പീക്കറെ വെല്ലുവിളിച്ച് കെ സുരേന്ദ്രൻ; ശ്രീരാമകൃഷ്ണനും ഇ.ഡിയുടെ ലിസ്റ്റിൽ?

ആരോഗ്യവകുപ്പിനെ ഉപയോഗിച്ച്‌ അഡീഷണല്‍ സെക്രട്ടറിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ജയില്‍ വകുപ്പിനെ ഉപയോഗിച്ച്‌ സ്വപ്നയെ സ്വാധീനിച്ച്‌ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കി തിരിച്ചു പോവുന്നവരല്ല കേന്ദ്ര ഏജന്‍സികള്‍. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുമ്ബില്‍ ഹാജരാക്കി മാത്രമേ അവര്‍ തിരിച്ചു പോവുകയുള്ളുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും അഴിമതി തുറന്നുകാണിക്കുന്നത് കൊണ്ടാണ് അദ്ദേഹം ബിജെപിക്കെതിരെ ആക്രമണം നടത്തുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.‌

shortlink

Related Articles

Post Your Comments

Related Articles


Back to top button