Latest NewsNews

അമിത് ഷാ ബംഗാളിലേക്ക് വന്നാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല; രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി

കൊല്‍ക്കത്ത : ബി ജെ പി ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. കഴിഞ്ഞ ദിവസം ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിനു നേരെ കല്ലേറുണ്ടായ സംഭവത്തില്‍ പശ്ചിമ ബംഗാളിലെ മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരിച്ചുവിളിച്ചിരുന്നു. ഈ നടപടിക്കെതിരെയാണ് എം പി മഹുവ മൊയ്ത്ര വിമർശനം ഉന്നയിച്ചിരിക്കുന്നത്.

അമിത് ഷാ ബംഗാളിലേക്ക് വന്നാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. നിങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ആരെ വേണമെങ്കിലും മിസ്റ്റര്‍ ഷായ്ക്ക് കൊണ്ടുവരാം. ഞങ്ങള്‍ക്കതൊരു വിഷയമേയല്ല മഹുവ പറഞ്ഞു.ബംഗാളിലെ പോലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി ബി ജെ പിയുടെ ശിങ്കിടികളാക്കി മാറ്റാനുള്ള ശ്രമമാണിതെന്നും മഹുവ ആരോപിച്ചു.

പശ്ചിമ ബംഗാളിലെ ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അട്ടിമറി നടത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സര്‍ക്കാരിനെതിരെ തിരിയാന്‍ ബി ജെ പി നിര്‍ബന്ധിക്കുകയാണ്.ഇത്തരം നടപടികളിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button