KeralaLatest NewsNews

വീണ്ടും സ്വർണ്ണക്കടത്ത് ; വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 76 ലക്ഷം രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 76 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി . ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസും എയര്‍ കസ്റ്റംസും ഇന്റലിജന്‍സ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് 1443.3 ഗ്രാം സ്വര്‍ണവും 136 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടിയത് .

Read Also : “രാജിവെച്ചൊഴിയാതെ പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയില്‍ അള്ളിപ്പിടിച്ചിരിക്കുന്നു” : കെ കെ രമ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബായിൽ നിന്ന് ഇന്റിഗോ വിമാനത്തിലെത്തിയ മലപ്പുറം കാളികാവ് സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തു. അസി. കമ്മീഷണര്‍ കെ വി രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് സി സുരേഷ് ബാബു, ഇന്‍സ്‌പെക്ടര്‍മരായ ഇ മുഹമ്മദ് ഫൈസല്‍, എം പ്രതീഷ്, സന്തോഷ് ജോണ്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button