KeralaLatest NewsIndia

നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകൻ ആണ് പ്രദീപ്, സമഗ്ര അന്വേഷണം വേണം: സന്ദീപ് വചസ്പതി

പ്രദീപ് ആക്ടീവയില്‍ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വചസ്പതി. തിരുവനന്തപുരം നേമത്തിനടുത്തു വെച്ച്‌ പ്രദീപിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയ്ക്കായിരുന്നു അപകടം. പ്രദീപ് ആക്ടീവയില്‍ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

അനീതികളോട് സന്ധി ചെയ്യാത്ത ക്ഷുഭിത യൗവനമായിരുന്നു പ്രദീപ്. ഈ മരണം അവിശ്വസനീയം മാത്രമല്ല, ദുരൂഹവുമാണ്. കാരയ്ക്കാമണ്ഡപം സിഗ്നൽ ലൈറ്റിന് തൊട്ടുമുമ്പ് ഏതോ വാഹനം ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.

read also: മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ് അന്തരിച്ചു

വാഹനം നിർത്താതെ പോയി. മരണത്തെ പറ്റി സമഗ്രമായ അന്വേഷണം വേണം. ഈ സർക്കാരിനെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ മാധ്യമ പ്രവർത്തകൻ ആണ് പ്രദീപ്. അതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ട്. ആദരാഞ്ജലികൾ പ്രിയ സുഹൃത്തേ

പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ എസ്.വി പ്രദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രദീപ് ജോലി നോക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button