Latest NewsNewsBusiness

സ്വർണ്ണവില ഞെട്ടിച്ചു…! ഇന്നത്തെ സ്വർണ്ണവില അറിയാം

കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളില്‍ താഴ്ന്ന സ്വര്‍ണവില ഇന്ന് ഉയർന്നിരിക്കുന്നു. പവന് 320 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,960 രൂപയായി ഉയര്‍ന്നു. കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയത് ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോളവിപണിയിലുണ്ടായ ചലനങ്ങള്‍ ആഭ്യന്തര വിപണിയെയും സ്വാധീനിക്കുകയായിരുന്നു ഉണ്ടായത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും ഉയർന്നു. 40 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4620 രൂപയായിരിക്കുന്നു. ഈ മാസം എട്ടിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 37,280 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിഞ്ഞതിന് ശേഷമായിരുന്നു ഇന്നത്തെ വര്‍ധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button