NattuvarthaLatest NewsNews

പകൽ വര്‍ഗീയതയ്‌ക്കെതിരെ വോട്ട് തേടി, രാത്രി മത തീവ്രവാദ ശക്തികൾക്കൊപ്പം കൂട്ട്; എസ്ഡിപിഐയുമായി കൈകോർത്ത് എല്‍ഡിഎഫ്

എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് തുറന്ന് സമ്മതിച്ച് എസ്ഡിപിഐ

അപ്രതീക്ഷിതമായ വൻ തിരിമറികൾ നടത്തിയാണ് ഇത്തവണ ഇടതുപക്ഷം മിക്കയിടങ്ങളിലും ജയിച്ചു കയറിയത്. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് കൈകോർത്തപ്പോൾ അതിരൂക്ഷമായി എതിർത്ത എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ കൂട്ടുപിടിച്ചത് എസ്.ഡി.പി.ഐയെ.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത മൗലികവാദികളുമായി കൈകോര്‍ത്തതോടെ ഇടതുപക്ഷത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീണു. സിപിഎമ്മിന് വോട്ട് മറിച്ചതായി എസ്ഡിപിഐ നേതൃത്വം തുറന്നു സമ്മതിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള അന്തർധാര സജീവമായിരുന്നുവെന്നത് വെളിച്ചത്ത് വരുന്നത്.

Also Read: കേരളം മാറി ചിന്തിക്കുന്നു എന്നതിന് തെളിവായി ബിജെപിയുടെ വോട്ട് വര്‍ദ്ധന, എല്‍ഡിഎഫ്-യുഡിഎഫില്‍ വന്‍ സീറ്റ് ചോര്‍ച്ച

വര്‍ഗീയതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നുവെന്ന വ്യാജേന മത തീവ്രവാദ ശക്തികളുമായി കൈകോര്‍ത്താണ് ഇടതുപക്ഷം ഇത്തവണ പലയിടങ്ങളിലും ജയിച്ചു കയറിയത്. സിപിഎമ്മിന് ശക്തി കുറഞ്ഞ ഇടങ്ങളിൽ സിപിഎം എസ്ഡിപിഐയെ വിജയിപ്പിച്ചു. വോട്ട് ചോർച്ച അവർക്കൊരു പ്രശ്നമേ ആയിരുന്നില്ല. ബിജെപിക്ക് ശക്തിയുള്ള മേഖലകളിൽ എസ്ഡിപിഐ എല്‍ഡിഎഫിന് വോട്ട് മറിച്ചു. ഇതൊരു കൊടുക്കൻ വാങ്ങൽ ചടങ്ങായി മാറി.

കോഴിക്കോട് മാറാട് ഉള്‍പ്പെടെ വോട്ട് മറിച്ചതായി എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷന്‍ പി.അബ്ദുള്‍ മജീദ് ഫൈസി തുറന്നു സമ്മതിച്ചു. ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കാന്‍ എസ്ഡിപിഐയുമായി പരസ്യമായി സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button