KeralaLatest NewsNewsDevotionalSpirituality

കിടപ്പുമുറിയില്‍ കട്ടിലിടുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ ; വാസ്തു ശാസ്ത്രം പറയുന്നത്

നിങ്ങള്‍ താമസിക്കുന്ന വീട് നിങ്ങളുടെ ഭാവി ജീവിതം തീരുമാനിക്കും എന്നത് ചൈനക്കാരുടെ ഒരു പഴമൊഴി ആണ്. അത് ശരിയാണെന്ന് ഉറപ്പിക്കുന്നതാണ് ആയിരക്കണക്കിന് വീടുകള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച തെളിവുകള്‍.ഹിന്ദുവാണോ,മുസ്ലിം ആണോ,ക്രിസ്ത്യാനിയാണോ, ദൈവ വിശ്വാസം ഉളള ആളാണോ ,കമ്യൂണിസ്റ്റ് ആണോ എന്ന വ്യത്യാസങ്ങള്‍ ഒന്നും തന്നെ വാസ്തു ശാസ്ത്ര വിധി പ്രകാരം ഉളള അനുഭവങ്ങളെ വ്യത്യസ്തമാക്കുന്നില്ല തന്നെ.

വീടിന്റെ ഘടനയും രൂപവും അതില്‍ അധിവസിക്കുന്നവര്‍ക്ക് നല്‍കുന്ന ഫലം എവിടെയും വ്യത്യസ്ഥമല്ല. ഉദാഹരണത്തിന് നിങ്ങള്‍ കിടന്നുറങ്ങുന്നത് മുറിയുടെ വാതിലിന് നേരേ ആണെങ്കിലും,ടോയ്ലറ്റ് മുറിയുടെ വാതിലിന് നേരേ ആണെങ്കിലും, മറ്റു ഏതെങ്കിലും വാതിലിന് മുന്നില്‍ ആണെങ്കിലും നിങ്ങള്‍ക്ക് മുട്ടുവേദന, നടുവേദന,മറ്റു സന്ധുകളില്‍ വേദന,ഉറക്കം കുറവ്, ക്ഷീണം എന്നിവ അനുഭവപ്പെടും എന്ന് ശാസ്ത്രം പറയുന്നത് ഇന്നേവരെ ഒരു നാട്ടിലും ഒരു വീട്ടിലും വ്യത്യസ്തമായി കണ്ടിട്ടില്ല. ദിവസവും പതിവായി വ്യായാമം ചെയ്യുന്നവര്‍ക്ക് പോലും ഫലം ഇത് തന്നെ.

മരുന്നുകള്‍ കൊണ്ട് ഈ പ്രയാസം മാറുന്നില്ല എന്ന് ആയിരക്കണക്കിന് ആളുകളുടെ അനുഭവം സാക്ഷ്യം. ആരോഗ്യത്തോടെ ജീവിക്കാന്‍ കിടപ്പ് മുറികളില്‍ കട്ടില്‍ ഇടുന്ന സ്ഥാനം നിശ്ചയിക്കുമ്പോള്‍ ശ്രദ്ധിക്കുക തന്നെ വേണം

വാതിലുകള്‍ക്ക് മുന്നില്‍ വരാത്ത വിധത്തിലും കിഴക്കോട്ട് തലവെച്ചോ തെക്കോട്ട് തലവെച്ചോ കിടക്കുന്ന വിധത്തിലും വേണം കട്ടിലുകള്‍ സജ്ജീകരിക്കാന്‍. ഗ്രൃഹ നിര്‍മ്മാണത്തിനായി പ്ലാനുകള്‍ തയ്യാറാക്കുമ്പോള്‍ തന്നെ ഇക്കാര്യം ശ്രദ്ധിച്ചാല്‍ മാത്രമേ ഉറക്കം നല്ല ഊര്‍ജ്ജം തരുന്നത് ആവുകയുളളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button