
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളത്തിലെ എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു. ഇന്ന് 10:52 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.
Also related: സുഗതകുമാരി അതീവ ഗുരുതരാവസ്ഥയില്‍
86 വയസ്സായിരുന്നു. സ്വാതന്ത്രസമരസേനാനിയും സാമൂഹികപരിഷ്ക്കര്‍ത്താവും കവിയുമായിരുന്ന ബോധേശ്വരൻ്റെയും പ്രൊഫ. വി.കെ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില് ജനനം. തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി.
Also related: സുഗതകുമാരി ടീച്ചർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജവഹർ ബാലഭവന് പ്രിൻസിപ്പള്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്ഥാന വനിതാ കമ്മിഷന്റെ പ്രഥമ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
Post Your Comments