KeralaLatest NewsNews

സ്വപ്‌നയെ സന്ദർശിക്കാൻ ഇനി അവർക്ക് അനുമതിയില്ല ; പുതിയ സർക്കുലർ പുറത്തിറക്കി ജയിൽ വകുപ്പ്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സന്ദര്‍ശിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി അനുമതി നല്‍കാനാവില്ലെന്ന് ജയില്‍ വകുപ്പ്. പുതിയതായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

ആട്ടക്കുളങ്ങര ജയിലില്‍ കൊഫെപോസെ തടവുകാരിയാണ് സ്വപ്‌ന. സാധാരണ നിലയില്‍ കൊഫെപോസെ തടവുകാരുടെ സന്ദര്‍ശകര്‍ക്കൊപ്പം അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥരേയും അനുവദിക്കാറുണ്ട്. അടുത്തുവരെ സ്വപ്‌നയുടെ ബന്ധുക്കള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ക്കും അനുമതി നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം ബന്ധുക്കള്‍ക്കൊപ്പം എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ തിരിച്ചയയ്ക്കുകയായിരുന്നു. കോഫെപോസെ നിയമത്തില്‍ സംസ്ഥാനത്തിന്റെ ചട്ടം അനുസരിച്ച് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. ഈ സര്‍ക്കുലര്‍ അട്ടക്കുളങ്ങര ജയിലിനും പൂജപ്പുര സെന്‍ട്രല്‍ ജയിലിനും കൈമാറിയിട്ടുണ്ട്. അതേസമയം ജയില്‍ വകുപ്പിന്റെ ഈ നടപടിക്കെതിരെ കസ്റ്റംസ് രംഗത്ത് എത്തിയിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ കാര്യത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നും കസ്റ്റംസ് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button