KeralaLatest NewsNews

കോവിഡ് 19നെ അദ്ഭുതകരമായി അതിജീവിച്ച എബ്രഹാം തോമസ് അന്തരിച്ചു

കോവിഡ് മുക്തനായി എട്ട് മാസത്തിനുശേഷമാണ് മരണം.

റാന്നി: 93ാം വയസില്‍ കോവിഡ് 19നെ അദ്ഭുതകരമായി അതിജീവിച്ച്‌ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട റാന്നി ഐത്തല പട്ടയില്‍ എബ്രഹാം തോമസ് (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.

ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയ ഏബ്രഹാം തോമസിനും ഭാര്യക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും മാര്‍ച്ച്‌ എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. ഈ ദമ്പതികളുടെ നില അതീവ ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ രോഗമുക്തി നേടിയത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കോവിഡ് മുക്തനായി എട്ട് മാസത്തിനുശേഷമാണ് മരണം.

മറിയാമ്മയാണ് ഭാര്യ. മക്കള്‍: ജോസ്, വത്സമ്മ, മോന്‍സി (ഇറ്റലി), പരേതനായ കുഞ്ഞുമോന്‍ മരുമക്കള്‍: ഓമന, ജെയിംസ്, രമണി (ഇറ്റലി).

shortlink

Related Articles

Post Your Comments

Related Articles


Back to top button