Latest NewsIndiaNews

കാര്‍ഷിക നിയമം ഒരു വര്‍ഷത്തേക്ക് നടപ്പാക്കാന്‍ അനുവദിക്കണം, ഗുണകരമല്ലെങ്കില്‍ മാറ്റം വരുത്താമെന്ന് പ്രതിരോധ മന്ത്രി

ന്യൂഡൽഹി : രാജ്യത്ത് കാര്‍ഷിക സമരം ശക്തമാകുന്നതിനിടെ നിയമങ്ങള്‍ ഒരു വര്‍ഷത്തേക്കു നടപ്പാക്കാന്‍ അനുവദിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നിയമം കർഷകർക്കു ഗുണകരമല്ലെങ്കില്‍ മാറ്റം വരുത്താമെന്നും അദ്ദേഹം പറഞ്ഞു. കർഷക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭം തണുപ്പിക്കാൻ കേന്ദ്രസർക്കാർ ഡൽഹിയിൽ ആഹ്വാനം ചെയ്ത റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ജന്മദിനമായ വെള്ളിയാഴ്ച കർഷകരെ അനുനയിപ്പിക്കാൻ ബിജെപി രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ‘കർഷകരുടെ താൽപര്യങ്ങൾക്ക് എതിരായി മോദി സർക്കാർ ഒന്നും ചെയ്യില്ല. ധർണകളിൽ പങ്കെടുക്കുന്ന എല്ലാ കർഷകരും കർഷക കുടുംബങ്ങളിൽ ജനിച്ചവരാണ്. അവരോട് വളരെയധികം ബഹുമാനമുണ്ട്. താങ്ങുവിലയെ കുറിച്ചുള്ള തെറ്റിധാരണകളെല്ലാം അവസാനിക്കും. പ്രധാനമന്ത്രി അത് ഉറപ്പു നൽകി കഴിഞ്ഞു. ഇപ്പോൾ ഞാനും പറയുന്നു, താങ്ങുവില ഇല്ലാതാക്കില്ല’– രാജ്നാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button