Latest NewsNewsInternational

പാകിസ്താന്റെ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു

ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഗിൽജിത് ബാൾട്ടിസ്താനിലായിരുന്നു സംഭവം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്രയിൽ വിശദീകരണവുമായി കോണ്‍ഗ്രസ്

ഗിൽജിത് ബാൾട്ടിസ്താനിലെ സൈനിക ആശുപത്രിയിൽ മരിച്ച സൈനികന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. പൈലറ്റും, സഹപൈലറ്റും, രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. നാല് പേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് റിപ്പോർട്ട്.

അപകടത്തിൽ ഹെലികോപ്റ്റർ പൂർണ്ണമായും തകർന്നു. സൈനികർ എത്തി കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button