COVID 19Latest NewsNewsIndia

യുകെയിൽ നിന്നും കർണാടകയിൽ എത്തിയ 15 പേർക്ക് കോവിഡ്

ബെം​ഗളുരു: യുകെയിൽ നിന്നും കർണാടകത്തിലേക്ക് കഴിഞ്ഞയാഴ്ച എത്തിയ 15 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. യുകെയിൽ നിന്നെത്തിയ 2046 പേരിൽ 1999 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. കൊറോണ വൈറസ് രോഗം കണ്ടെത്തിയ 15 പേരുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ട് പേർക്കും രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 247 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നിംഹാൻസിലാണ് എല്ലാവരുടെയും സാമ്പിൾ ജീനോം പരിശോധനയ്ക്ക് അയക്കുന്നതാണ്.

എന്നാൽ അതേസമയം ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. യുകെയിൽ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button