KeralaLatest NewsNews

പാലായില്‍ മാണി സി കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പി.ജെ.ജോസഫ്

തൊടുപുഴ : നിയമസഭാ തെര‍ഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി
കാപ്പനാകുമെന്ന് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. എൻസിപി ആയി തന്നെ പാലായിൽ നിന്ന് മാണി സി കാപ്പൻ മത്സരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. അതിന് വേണ്ടി പാല സീറ്റ് ജോസഫ് വിഭാഗം എൻസിപിയ്ക്ക് വിട്ടുകൊടുക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുപിടിക്കുമെന്നും ജോസഫ് പറഞ്ഞു.  യുഡിഎഫിലെ പ്രശ്നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാൻ കാരണമെന്നും പിജെ ജോസഫ് വിശദീകരിച്ചു. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളിലും യുഡിഎഫ് ഭരണം പിടിച്ചു. ജോസ് കെ മാണിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പിജെ ജോസഫ് പറഞ്ഞു.

അതേസമയം മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പിജെ ജോസഫിന്‍റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ പറഞ്ഞു. പാലാ സീറ്റ് എൻ സി പിയുടേത് തന്നെയാണ്, പിജെ ജോസഫിന്‍റെ പ്രസ്താവനെയെപ്പറ്റി അറിയില്ലെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button