KeralaLatest NewsNews

നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ബിജെപി ഏറ്റെടുക്കും; സന്ദീപ് ജി വാര്യര്‍

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതികളിളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. സർക്കാർ ഇവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം . ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാന ജില്ലയിൽ മനുഷ്യർക്ക് തകര ഷെഡിൽ താമസിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ് . ഈ പാവങ്ങൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ബിജെപി ഏറ്റെടുക്കുന്നു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം………………………

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതികളിൽ , രാജൻ്റെ ഭാര്യ അമ്പിളിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. മാതാപിതാക്കൾ നഷ്ടപ്പെട്ട രാഹുലിനെയും രഞ്ജിത്തിനെയും ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല .
സർക്കാർ ഇവർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം . ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം.
ഈ കോളനിയിൽ നിരവധി പേർക്ക് പട്ടയം പോലും ലഭിച്ചിട്ടില്ല . തലസ്ഥാന ജില്ലയിൽ മനുഷ്യർക്ക് തകര ഷെഡിൽ താമസിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ് .
ഈ പാവങ്ങൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ബിജെപി ഏറ്റെടുക്കുന്നു .

https://www.facebook.com/Sandeepvarierbjp/posts/4874223462619381

shortlink

Related Articles

Post Your Comments

Related Articles


Back to top button