KeralaLatest NewsIndia

വസന്ത രാജനെ നിരന്തരം ഉപദ്രവിച്ചിരുന്നു, മാധ്യമപ്രവർത്തകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ (വീഡിയോ)

ഒരു പട്ടികജാതി കോളനിയിലാണ് നാടാർ സമുദായത്തിപ്പെട്ട വസന്ത രണ്ടു പ്ലോട്ടുകൾ വാങ്ങി ചുറ്റുമതിൽ കെട്ടി വീടുവച്ച് താമസിക്കുന്നത്.

നെയ്യാറ്റിൻകര സംഭവത്തിൽ നേരിട്ട് അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളുമായി ലൈവ് വീഡിയോയുമായി മാധ്യമ പ്രവർത്തക ശ്രീല പിള്ള. ഒരു പട്ടികജാതി കോളനിയിലാണ് നാടാർ സമുദായത്തിപ്പെട്ട വസന്ത രണ്ടു പ്ലോട്ടുകൾ വാങ്ങി ചുറ്റുമതിൽ കെട്ടി വീടുവച്ച് താമസിക്കുന്നത്. അവിടെ നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള കുടുംബവീട്ടിൽ മരപ്പണി വർക്ക് ഷോപ്പുമായി താമസിച്ചിരുന്ന രാജന് എതിരെ ഇവർ മരപ്പൊടി വരുന്നു എന്നെല്ലാം പറഞ്ഞു നിരന്തരം കേസുകൾ കൊടുത്തിരുന്നു.

കേസും പൊലീസുമെല്ലാം വീട്ടിൽ അമ്മയ്ക്കും സഹോദരങ്ങൾക്കും ബുദ്ധിമുട്ട് ആയതിനെ തുടർന്നാണ് കോളനിയിലെ മൂന്നു സെൻ്റിൽ കൂര കെട്ടി രാജൻ കുടുംബവുമായി താമസമാക്കിയത്. ആ സ്ഥലത്ത് അവകാശമുന്നയിച്ച് വസന്ത കേസ് ഫയൽ ചെയ്തു. പ്രാദേശികമായും സാമ്പത്തികമായുമുള്ള അവരുടെ സ്വാധീനം കേസിനെയും ബാധിച്ചു. രാജൻ ദിവസവും പണിക്ക് പോയാലെ കുടുംബം പുലരൂ, അതുകൊണ്ട് അയാൾ കോടതിയിൽ ഹാജരാകാതിരുന്നത് തരമാക്കി സംഘടിപ്പിച്ച വിധിയാണ് ഈ ഒഴിപ്പിക്കൽ.

read also: മൊബൈൽ ടവറുകൾ തകർത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ കർഷകർക്ക് സൗജന്യ വൈഫൈ നൽകി കെജ്രിവാൾ

ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ രാജൻ കേസ് കൊടുത്തു സ്റ്റേ നേടി. (അപ്പോഴേയ്ക്കും പൊലീസ് എത്തുകയും അനിഷ്ടസംഭവങ്ങളുണ്ടാകുകയും ചെയ്തു.) രോഗിയായ ഭാര്യയെ പോലെ രോഗികളായവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നയാളായിരുന്നു രാജൻ. ഇങ്ങനെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളും ചെയ്തിരുന്നു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button