KeralaLatest NewsNews

മദ്യ വിൽപ്പനയിൽ റെക്കോഡ് വർദ്ധന; വെറും 10 ദി​വസം കൊണ്ട് കേരളം കുടിച്ചത് 600​ ​കോ​ടിയുടെ മദ്യം

തി​രു​വ​ന​ന്ത​പു​രം​ : ​ക്രി​സ്‌​മ​സ്,​ ​പു​തു​വ​ർ​ഷ​ക്കാ​ല​ത്തെ മദ്യ വില്‍പ്പനയിൽ സംസ്ഥാനത്ത്‌ റെക്കോഡ് വർദ്ധന. വെറും 10 ദിവസത്തെ (ഡി​സം​ബ​ർ​ 22​ ​മു​ത​ൽ​ 31​ ​വ​രെ ) ക​ണക്കുകളിൽ 600​ ​കോ​ടി​യു​ടെ​ ​മ​ദ്യമാണ് മ​ല​യാ​ളി​ക​ൾ​ ​കു​ടി​ച്ച​ത്. ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​തേ​കാ​ല​യ​ള​വി​ൽ​ 523​ ​കോ​ടി​യു​ടെ​ ​മ​ദ്യ​മാ​ണ് ​വി​റ്റ​ത്.​ ​ബാ​റു​ക​ൾ,​ ​ബി​വ​റേ​ജ​സ്,​ ​ക​ൺ​സൂ​മ​ർ​ ​ഫെ​ഡ് ​ഔ​ട്ട്ലെ​റ്റു​ക​ൾ​ ​എ​ന്നി​വ​യി​ലെ​ ​ക​ണ​ക്കാ​ണി​ത്.

പു​തു​വ​ർ​ഷ​ത്ത​ലേ​ന്ന് 89.12​ ​കോ​ടി​യു​ടെ​ ​മ​ദ്യ​മാ​ണ് ​ബി​വ​റേ​ജ​സ് ​വി​റ്റ​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ 16​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​ ​ ക്രിസ്മസ് തലേന്നും മദ്യവില്‍പ്പനയില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായിരുന്നു. 51.65​ ​കോ​ടി​യു​ടെ​ ​വി​ല്പ​യാ​ണ് ​ബി​വ​റേ​ജ​സി​ന്റെ​ ​ഔ​ട്ട്ലെ​റ്റു​ക​ളി​ലു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ 4.11​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​അ​ധി​ക​ ​വി​ല്പ​ന​യാ​ണ് ​ന​ട​ന്ന​ത്. ക്രി​സ്മ​സ് ​ത​ലേ​ന്ന് ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വു​മ​ധി​കം​ ​മ​ദ്യം​ ​വി​റ്റ​ത് ​എ​റ​ണാ​കു​ളം​ ​നെ​ടു​മ്പാ​ശേ​രി​ ​ഔ​ട്ട്ലെ​റ്റി​ലാ​ണ്,​ 63.28​ ​ല​ക്ഷം​ ​രൂ​പ.​ ​ക്രി​സ്മ​സ് ​ത​ലേ​ന്ന് ​ബി​റ​വേ​ജ​സ് ​ഔ​ട്ട്ലെ​റ്റു​ക​ളി​ലും​ ​ബാ​റു​ക​ളി​ലും​ ​വെ​യ​ർ​ ​ഹൗ​സു​ക​ളി​ലു​മാ​യി​ 71.51​ ​കോ​ടി​യു​ടെ​ ​മ​ദ്യം​ ​വി​റ്റു.​ ​

shortlink

Related Articles

Post Your Comments

Related Articles


Back to top button