KeralaLatest NewsNews

പാലാരിവട്ടം പാലം കേസ്; ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന് കോടതി

തിരുവനന്തപുരം: പാലാരിവട്ടം പാലം കേസിൽ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവ് തേടി മുസ്ലിം ലീഗ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന് കോടതി അറിയിക്കുകയുണ്ടായി. കോടതി നിർദ്ദേശത്തെ തുടർന്ന് ഇബ്രാഹിംകുഞ്ഞ് ഹർജി പിൻവലിക്കുകയുണ്ടായി.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നത്. ഈ വ്യവസ്ഥ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് പുതിയ അപേക്ഷ നല്കുകയാണ് ഉണ്ടായത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവൻ അപകടത്തിലാക്കുമെന്നും ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Post Your Comments


Back to top button