KeralaLatest NewsNews

മുസ്​ലിം ലീഗിനെ അവര്‍ ചളിവാരിയെറിയുകയാണ്; വിമർശനവുമായി ചെന്നിത്തല

യു.ഡി.എഫിനെ തളര്‍ത്തി ബി.ജെ.പിയെ വളര്‍ത്തുകയെന്ന തന്ത്രമാണ്​ സി.പി.എമ്മും എല്‍.ഡി.എഫും സ്വീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രിയും സി.പി.എമ്മും മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന അപകടകരമായ രാഷ്​ട്രീയമാണ്​ നടത്തുന്നതെന്ന വിമർശനവുമായി ​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. മതധ്രുവീകരണം ഉന്നമിട്ട് നടത്തുന്ന ഇത്തരം പ്രവർത്തികളിലൂടെ തെരഞ്ഞെടുപ്പിൽ ​ വിജയം നേടാെമന്ന സങ്കുചിത നിലപാടാണ് ഇവർക്കുള്ളതെന്നും പിണറായി വിജയന്‍ തുടങ്ങിവെച്ച മതധ്രുവീകരണ പദ്ധതി എ. വിജയരാഘവനും ഏറ്റെടുത്തിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.ഇതിനായി മുസ്​ലിം ലീഗിനെ അവര്‍ ചളിവാരിയെറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിനെ തളര്‍ത്തി ബി.ജെ.പിയെ വളര്‍ത്തുകയെന്ന തന്ത്രമാണ്​ സി.പി.എമ്മും എല്‍.ഡി.എഫും സ്വീകരിച്ചിരിക്കുന്നത്​. ഇതിലൂടെ കേരളത്തില്‍ ബി.ജെ.പിക്ക്​ സ്ഥാനമുണ്ടാക്കിക്കൊടുക്കാനാണ്​ സി.പി.എം ശ്രമം. തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായും എസ്​.ഡി.പി.​െഎയുമായും സി.പി.എം രഹസ്യധാരണയുണ്ടാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രുവീകരണ തന്ത്രം വിജയിച്ചതിനാല്‍ അതേ തന്ത്രം നിയമസഭ തെരഞ്ഞെടുപ്പിലും പുറത്തെടുക്കാനാണ്​ സി.പി.എം നീക്കം.

തദ്ദേശ തെരഞ്ഞെടുപ്പ്​ കഴിഞ്ഞതോടെ സര്‍ക്കാറി​െന്‍റ അഴിമതിയും തട്ടിപ്പും മാഞ്ഞെന്ന പ്രചാരണത്തില്‍ അര്‍ഥമില്ല. തെരഞ്ഞെടുപ്പ്​ കഴിഞ്ഞതോടെ ഏത്​ അഴിമതിയും കാണിക്കാമെന്ന ധിക്കാരത്തോടെയാണ്​ വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നത്​. സര്‍ക്കാര്‍ നൂറുദിന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നുപോലും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button