COVID 19Latest NewsCinemaNewsIndiaEntertainmentKollywood

തീയറ്ററുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായും നീക്കി തമിഴ്‌നാട് സർക്കാർ

ചെന്നൈ : തമിഴ്‌നാട്ടിലെ തീയറ്ററുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായും നീക്കി സംസ്ഥാന സർക്കാർ. തീയറ്ററുകളിൽ ഇനി 100 ശതമാനം കാണികളേയും പ്രവേശിപ്പിക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് മുഴുവൻ ആളുകളെയും ഉൾക്കൊള്ളിക്കാൻ സർക്കാർ തീരുമാനിച്ചത്.

Read Also : കോവിഡ് വാക്സിൻ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ്

കേന്ദ്ര സർക്കാരിന്റെ കൊറോണ മാനദണ്ഡത്തെ മറികടന്നാണ് തമിഴ്‌നാട് ചീഫ് സെക്രട്ടറി തീരുമാനമെടുത്തത്. കൊറോണ കേസുകൾ കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ചീഫ് സെക്രട്ടറി ഉത്തരവിൽ പറയുന്നു. വിജയ് യുടെ മാസ്റ്റർ ഈ മാസം 13ന് തീയറ്ററിലെത്തുന്ന സാഹചര്യത്തിൽ കൂടിയാണ് തീരുമാനം.

മുഴുവൻ ആളുകളേയും തീയറ്ററിൽ പ്രവേശിപ്പിക്കണമെന്ന് നടൻ വിജയ്‌യും തീയറ്റർ ഉടമകളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. സിനിമാ മേഖലയിലെ പ്രതിസന്ധി കാണികളുടെ എണ്ണം കൂട്ടുന്നതിലൂടെ നികത്താനാകുമെന്നാണ് സിനിമാ പ്രവർത്തകരുടെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് 100 ശതമാനം ആളുകളേയും തീയറ്ററിൽ ഒരേ സമയം കയറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടത്.

പുതിയ തീരുമാനം നിലവിൽ വരുന്നതോടെ പൊങ്കലിന് റിലീസ് ചെയ്യുന്ന സിനിമകൾ കാണാൻ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാൻ തീയറ്ററുകൾക്ക് സാധിക്കും. ചിമ്പു നായകനായുന്ന ചിത്രം ഈശ്വരൻ ഈ മാസം 14ന് തീയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button