KeralaLatest NewsNews

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു

തിരുവനന്തപുരം: കൊല്ലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ് എടി ആശുപത്രിയില്‍വെച്ചായിരുന്നു മരണം സംഭവിച്ചത്. കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിൽ നിന്ന് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയുണ്ടായത്. മൂന്ന് കിലോ തൂക്കമുളള ആൺകുഞ്ഞിനെയാണ് കണ്ടെത്തുകയുണ്ടായത്.

കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് വീട്ടുടമ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു ഉണ്ടായത്. ദേഹമാസകലം കരിയിലയും പൊടിയും മുടിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയപ്പോൾ. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button