COVID 19Latest NewsNewsKuwait

കുവൈറ്റില്‍ ഇന്ന് 312 പേര്‍ക്ക് കോവിഡ്

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 312 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 152,027 ആയി ഉയർന്നിരിക്കുന്നു. ഇന്ന് പുതിയതായി കൊവിഡ് ബാധിച്ച്‌ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതുവരെ 938 പേരാണ് കുവൈറ്റില്‍ കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചത്. 24 മണിക്കൂറിനിടെ 273 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായിരിക്കുന്നത്. ഇതുവരെ 147,784 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 3,305 പേര്‍ നിലവില്‍ ചികിത്സയിലാണ് കഴിയുന്നത്. ഇതില്‍ 55 പേരുടെ നില ഗുരുതരമാണ്.

5180 പേര്‍ക്ക് പുതുതായി കൊവിഡ് പരിശോധന നടത്തി. ഇതുവരെ കുവൈറ്റില്‍ 1,277.197 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button