KeralaNattuvartha

മത്സ്യത്തിൽ പുഴുക്കൾ ; കുടുംബാംഗങ്ങൾക്കു വയറുവേദനയും ഛർദിയും

‘കേതൽ’ ഇനത്തിൽപെട്ട മത്സ്യമാണ്‌ റോയി വാങ്ങിയത്

ബത്തേരി‍: ബൈക്കിലെത്തിയ മത്സ്യവിൽപ്പനക്കാരനിൽ നിന്നും വാങ്ങി പാകം ചെയ്ത മത്സ്യത്തിൽ പുഴുക്കൾ എന്ന് പരാതി. തൊടുവട്ടി ആനിക്കാട്ടിൽ എ.കെ. റോയി വാങ്ങിയ മത്സ്യത്തിലാണു പുഴുക്കളെ കണ്ടത്. മൽസ്യം കഴിച്ചതോടെ കുടുംബാംഗങ്ങൾക്കു വയറുവേദനയും ഛർദിയും തുടങ്ങി.

ആരോഗ്യവകുപ്പിന്റെ പ്രാദേശിക ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് ആശാ വർക്കറെത്തി പരിശോധന നടത്തിയതായി റോയി പറഞ്ഞു. പരിശോധനയിൽ പുഴുക്കളുണ്ടെന്ന് കണ്ടെത്തി. മത്സ്യവിൽപ്പനക്കാരനിൽ നിന്ന് ‘കേതൽ’ ഇനത്തിൽപെട്ട മത്സ്യമാണ്‌ റോയി വാങ്ങിയത്.

പാകം ചെയ്ത കഴിച്ചതിനു ശേഷം അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് മൽസ്യം പരിശോധിച്ച് നോക്കിയപ്പോഴാണ് പുഴുവിനെ കണ്ടെത്തിയതെന്നും റോയ് പറയുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് റോയുടെ കുടുംബം.

shortlink

Related Articles

Post Your Comments


Back to top button