WayanadKeralaNattuvarthaLatest NewsNews

വയനാട്; ഈ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു

കൽപ്പറ്റ: വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു. മീൻമുട്ടി, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത്. ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിരോധനം. ഇക്കോ ടൂറിസം സെന്ററുകൾ മറ്റു പ്രവർത്തനങ്ങൾ സുരക്ഷ ഉറപ്പാക്കി തുടരാം. വയനാട് നോർത്ത് ഡിഎഫ്ഒയുടെതാണ് ഉത്തരവ്. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ബാണാസുര മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടത്.

അതേസമയം, കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും രോഗപ്രതിരോധവും നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കി. ഇതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ നമ്പർ: 04935240390. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും സർവൈലൻസിനും നേതൃത്വം നൽകുന്നതിനും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഫലപ്രദമായി നേരിടുന്നതിനും ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരെയെല്ലാം ഉൾപ്പെടുത്തി 15 കോർ കമ്മറ്റികൾ രൂപീകരിച്ചു.

വയനാട് ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും സമ്പർക്കമുണ്ടായിട്ടുള്ളവർ ആരോഗ്യവകുപ്പിനെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button