Latest NewsNewsCrime

കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

കൊച്ചി: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിലായിരിക്കുന്നു. കൊച്ചി പട്ടിമറ്റം ഡബിൾ പാലത്തിന് സമീപം കുഴുപ്പിള്ളി വീട്ടിൽ നജീബാണ് പോലീസ് പിടിയിലായിരിക്കുന്നത്. വീട്ടു മുറ്റത്ത് പ്രത്യേകം പ്ലാസ്റ്റിക് കവറിൽ കഞ്ചാവ് ചെടി നട്ടു വളർത്തുകയായിരുന്നു ഇയാൾ.

രണ്ടുമാസം പ്രായമുള്ള ചെടിയാണ് ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി കെ കാർത്തികിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തുകയുണ്ടായത്. ജില്ലാ നർക്കോട്ടിക് സ്‌ക്വാഡ് ഡിവൈഎസ്പി എം.ആർ മധു, കുന്നത്തുനാട് എസ് എച്ച് ഒ വി.ടി ഷാജൻ, എസ് ഐ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button