Latest NewsNewsIndia

‘ഈ എണ്ണ ഉപയോഗിച്ചാല്‍ ഹൃദയം ആരോഗ്യത്തോടെ ഇരിക്കും’; സൗരവ് ഗാംഗുലിയ്‌ക്കെതിരെ പരസ്യവുമായി സോഷ്യല്‍ മീഡിയ

40 ന് മുകളില്‍ പ്രായമുള്ളവരെയാണ് അദാനി വില്‍മറിന്റെ ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഹെല്‍ത്ത് ഓയില്‍ ലക്ഷ്യമിട്ടത്.

ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായത് കഴിഞ്ഞ ശനിയാഴ്ചയാണ്.എന്നാൽ താരത്തിന്റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു. പലരും പ്രിയ കളിക്കാരന്റെ ആരോഗ്യനിലയില്‍ ഉത്കണ്ഠപ്പെട്ടപ്പോള്‍, ചിലര്‍ അദ്ദേഹം അഭിനയിച്ച പഴയ ഒരു പരസ്യം കുത്തിപ്പൊക്കിയെടുത്തു. ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിന്റെ പരസ്യമായിരുന്നു അത്. മികച്ച ഹൃദയാരോഗ്യം വാഗ്ദാനം ചെയ്യുന്ന എണ്ണയുടെ ഫലപ്രാപ്തി പലരും ചോദ്യം ചെയ്തുവെന്ന് മാത്രമല്ല, ട്വീറ്റുകളും കളിയാക്കലുകളും പിന്നാലെ വന്നു. ദാദാ ബോലെ വെല്‍ക്കം ടു ദ ഫോര്‍ട്ടീസ്-ഇതായിരുന്നു പരസ്യത്തിന്റെ ടാഗ് ലൈന്‍. ഫോര്‍ച്യൂണ്‍ ഓയില്‍സിന്റേതിന് പുറമേ, അവരുടെ തന്നെ സോയ ചങ്ക്‌സിന്റെയും ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നും ഗാംഗുലി. ഏതായാലും അതോടെ ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പരസ്യം പിന്‍വലിച്ചു.

ഒഗിള്‍വിയാണ് 2020ലെ ഈ പരസ്യം ചെയ്തത്. 40 ന് മുകളില്‍ പ്രായമുള്ളവരെയാണ് അദാനി വില്‍മറിന്റെ ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഹെല്‍ത്ത് ഓയില്‍ ലക്ഷ്യമിട്ടത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന പറയുന്ന പരസ്യത്തില്‍ ഹൃദയാഘാതം തടയുമെന്ന വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നില്ല. എന്നാല്‍, സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ക്ക് അതൊന്നും പ്രശ്‌നമല്ലല്ലോ. അതിരുകടന്ന പ്രതികരണമായിരുന്നു പലരുടെയും. ഇതില്‍ മനംമടുത്താവണം കമ്പനി തന്നെ പരസ്യം പിന്‍വലിച്ചത്. മൂന്നുവഴികളാണ് കമ്പനിക്ക് മുന്നില്‍ ഉണ്ടായിരുന്നത്.ഒന്നും മിണ്ടാതിരിക്കുക, ചെയ്യാതിരിക്കുക, പൊതുജനം എല്ലാം പതിയെ മറക്കുമെന്ന് പ്രതീക്ഷിക്കുക. രണ്ടാമതായി തിരിച്ചടിക്കുക. അതായത് ഗാംഗുലി ഫോര്‍ച്യൂണ്‍ ഓയിലിന്റെ അംബാസഡറാവാം, എന്നാല്‍, അതുകൊണ്ടാണ് ഹൃദയാഘാതം ഉണ്ടായതെന്ന് അര്‍ത്ഥമില്ല.

Read Also: റെയ്ന ധോണിയേയും മഞ്ഞപ്പടയേയും ചതിച്ചോ? സത്യമെന്ത് ?

മികച്ച ഹൃദയാരോഗ്യം വാഗ്ദാനം ചെയ്യുന്ന എണ്ണയുടെ ഫലപ്രാപ്തി പലരും ചോദ്യം ചെയ്തുവെന്ന് മാത്രമല്ല, ട്വീറ്റുകളും കളിയാക്കലുകളും പിന്നാലെ വന്നു. ദാദാ ബോലെ വെല്‍ക്കം ടു ദ ഫോര്‍ട്ടീസ്-ഇതായിരുന്നു പരസ്യത്തിന്റെ ടാഗ് ലൈന്‍. ഫോര്‍ച്യൂണ്‍ ഓയില്‍സിന്റേതിന് പുറമേ, അവരുടെ തന്നെ സോയ ചങ്ക്‌സിന്റെയും ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നും ഗാംഗുലി. ഏതായാലും അതോടെ ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ പരസ്യം പിന്‍വലിച്ചു. അതായത് ഗാംഗുലി ഫോര്‍ച്യൂണ്‍ ഓയിലിന്റെ അംബാസഡറാവാം, എന്നാല്‍, അതുകൊണ്ടാണ് ഹൃദയാഘാതം ഉണ്ടായതെന്ന് അര്‍ത്ഥമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button