Music AlbumsLatest NewsNewsMusic

‘മലമേൽ അരുളും മണികണ്ഠാ…’; ഭക്തിസാന്ദ്രമീ അയ്യപ്പ ഗാനം

മീനാക്ഷി എസ് വർമയുടെ ആലാപനത്തില്‍ അയ്യപ്പ ഭക്തിഗാനം ഏറെ ഹൃദയഹാരിയാണ്

അയ്യപ്പഭക്തിഗാനം കേൾക്കാൻ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. പ്രത്യേകിച്ചും ഈ മണ്ഡലകാലത്ത്. കേൾക്കാൻ കൊതിക്കുന്ന ഭക്തി ഗാനങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി. അയ്യപ്പനെ ധ്യാനിച്ചും ഭജനകളാല്‍ സ്തുതിച്ചും കഴിയുന്നവർക്കായി ഈസ്റ്റ് കോസ്റ്റ് ഒരുക്കിയ ഹൃദയസ്പര്‍ശിയായ ഒരു ഗീതമിതാ.

ഭക്തിസാന്ദ്രമായ വരികളും സംഗീതവും ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നതും ഈ മഹാമാരിക്കാലത്ത് ഏറെ ആശ്വാസവും പ്രത്യാശയും പകരുന്നുതുമാണ്. ഈസ്റ്റ് കോസ്റ്റിന്റെ ‘അയ്യപ്പ സന്നിധിയിൽ Vol- -2’ എന്ന ആല്‍ബത്തിലെ ‘മലമേൽ അരുളും മണികണ്ഠാ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Also Read: ശ്രീനാരായണ ഗുരുവിൻ്റെ ചിത്രം ബോധപൂർവ്വം മാറ്റി; ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ ലോഗോ വിവാദത്തിൽ

മീനാക്ഷി എസ് വർമയുടെ ആലാപനത്തില്‍ അയ്യപ്പ ഭക്തിഗാനം ഏറെ ഹൃദയഹാരിയാണ്. മനസ്സിന് കുളിര്‍മയേകുന്ന മനോഹരമായ ദൃശ്യാവിഷ്കാരവും സംഗീതവും കൊണ്ട് ശ്രദ്ധേ നേടുകയാണ് ഗാനം. ഭക്തിനിര്‍ഭരമായ ഗാനം സംവിധാനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്.

മലയാള സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗാന രചയിതാവ് സന്തോഷ് വർമ്മ രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജയൻ ആണ് (ജയ വിജയ). ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടൈന്‍മെന്‍്‌സ് ആണ് ആല്‍ബം പുറത്തിറക്കിയത്. രഞ്ജു ആർ അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button