Latest NewsNewsIndia

ബിഗ് സല്യൂട്ട്; 3 കുട്ടികളെ രക്ഷപെടുത്താൻ സ്വന്തം ജീവൻ തന്നെ നൽകിയ കേഡറ്റ് അമിത് രാജ്

15 ആം വയസിൽ മൂന്ന് കുട്ടികളെ രക്ഷപെടുത്താൻ രക്തസാക്ഷിയായ കേഡറ്റ് അമിതിന്റെ കഥ

ബോളിവുഡിലെയും ഹോളിവുഡിലെയും കഥകൾ നാം ദിവസേനെ അറിയുന്നുണ്ട്. എന്നാൽ, ഈ കഴിഞ്ഞ ഡിസംബറിൽ ബീഹാറിലെ നളന്ദയിൽ ഒരു പതിനഞ്ചുകാരൻ രക്തസാക്ഷിയായിരുന്നു. അധികമാരും അറിഞ്ഞില്ല. അഗ്നിക്കിരയായി കൊണ്ടിരുന്ന മൂന്ന് കുട്ടികളെ രക്ഷപെടുത്തുന്നതിനിടെ സ്വന്തം ജീവൻ ബലി നൽകേണ്ടി വന്ന കേഡറ്റ് അമിത് രാജ് എന്ന പതിനഞ്ച് വയസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ ചർച്ചാ വിഷയം.

പുരുലിയാ സൈനിക സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു പതിനഞ്ചുകാരനായ
കേഡറ്റ് അമിത് രാജ്. അമിതിന്റെ സ്വദേശം ബീഹാറിലെ നളന്ദയാണ്. വീട്ടിലിരിക്കെ സമീപത്തുള്ള വീട്ടിൽ നിന്നുമുള്ള അലറിക്കരച്ചിൽ കേട്ടാണ് അമിത് പുറത്തേക്ക് ഓടിയെത്തിയത്.

Also Read: ‘കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കും’; വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് സുരേഷ് ഗോപിയുടെ പിആര്‍ ടീം

സമീപത്തുള്ള വീടിനു തീപിടിച്ചിരിക്കുകയാണ്. വീടിനകത്ത് മൂന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ കെട്ടിടത്തിൽ അകപ്പെട്ട മൂന്നു കുട്ടികളെ രക്ഷിക്കാനായി അഗ്നിക്കുള്ളിലേക്കു അമിത് ഓടിക്കയറി. രണ്ട് കുട്ടികളെ രക്ഷപെടുത്തിയപ്പോൾ തന്നെ അമിതിനെ തീ വിഴുങ്ങിയിരുന്നു. തന്റെ ദൗത്യം പൂർത്തിയാക്കാതെ തിരിച്ചിറങ്ങില്ലെന്ന അമിതിന്റെ നിശ്ചയദാർഢ്യം ദൃക്സാക്ഷികളെ പോലും അമ്പരപ്പിച്ചു. ഒടുവിൽ 80 ശതമാനം പൊള്ളലേറ്റിട്ടും അമിത് മൂന്നാമത്തെ കുട്ടിക്കായി വീണ്ടും അഗ്നിയിലേക്കിറങ്ങി.

മൂന്നാമത്തെ കുട്ടിയെ രക്ഷപെടുത്തിയപ്പോഴേക്കും അമിതിന് 95% പൊള്ളൽ ഏറ്റിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അമിതിനെ ഡെൽഹി സഫ്ദർജങ് ആശുപത്രിലേക്കു മാറ്റി. ഡിസംബർ മൂന്നിനായിരുന്നു ഈ സംഭവം. അമിത് ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഒരുപാട് ആഗ്രഹിച്ചവരിൽ അവൻ രക്ഷപെടുത്തിയ ആ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. പക്ഷേ, അവരുടെ പ്രാർത്ഥനകൾ വിഫലമായി. ഡിസംബർ 13-നു ആ ധീരഹൃദയം നിലച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button