Latest NewsNewsIndiaInternational

ഹൃദയമില്ലാത്തവൻ, മനുഷ്യത്വം എന്താണെന്ന് അയാൾക്ക് അറിയില്ല; ഇമ്രാൻ ഖാനെതിരെ മറിയം നവാസ്

കൊല്ലപ്പെട്ട ഖനി തൊഴിലാളികളെ കാണാനെത്തിയില്ല; പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളാക്കി: ഇമ്രാനെതിരെ മറിയം നവാസ്

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാനും മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ്. ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന പാക് പ്രധാനമന്ത്രിയുടെ മനോഗതിയെ ചോദ്യം ചെയ്ത് മറിയം.

Also Read: ഹജ്ജിന് അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള അവസാന തീയതി അറിയാം

ഷിയാ ഹസാരസ് വിഭാഗം രാജ്യത്തെ കൽക്കരി ഖനിതൊഴിലാളികൾക്ക് വേണ്ടി സമരം ചെയ്യുന്ന വിഭാഗമാണ്. അവരെ അധിക്ഷേപിക്കുന്നത് നീതിയല്ല. ഇമ്രാൻ ഖാന് ഇത്തരം ജോലിക്കാരെ അറിയില്ല. സാധാരണക്കാരുടെ അടുത്തേക്ക് ഇന്നേ വരെ അദ്ദേഹം എത്തിയിട്ടില്ല. മനുഷ്യവികാരം എന്താണെന്ന് ഇമ്രാന് അറിയില്ല. പാകിസ്താൻ പ്രധാനമന്ത്രിക്ക് വിധേയത്വം ആരോടാണെന്ന് വ്യക്തമാക്കണമെന്നും കറാച്ചി സമ്മേളനത്തിൽ മറിയം നവാസ് ആവശ്യപ്പെട്ടു.

ഭരണകൂടത്തിനെതിരെ ഖനി തൊഴിലാളികളായ ഹസാരസ് വിഭാഗം പ്രതിഷേധിച്ചിരുന്നു. പാകിസ്താനിലെ ഖനി തൊഴിലാളികളുടെ കൊലപാതകം സംബന്ധിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. എന്നാൽ, പ്രതിഷേധക്കാരെ ഇമ്രാൻഖാൻ രാജ്യദ്രോഹികളെന്നായിരുന്നു അഭിസംബോധന ചെയ്തത്. ഇതിനെതിരെയാണ് മറിയം രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button