NattuvarthaLatest NewsNews

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതത്തൂണിലിടിച്ചു; അപകടത്തിൽ യുവാക്കൾക്ക് പരിക്ക്

കടയ്ക്കാവൂർ: ബൈക്ക് വൈദ്യുതത്തൂണിലിടിച്ച് യുവാക്കൾക്ക് പരിക്ക്. വഞ്ചിയൂർ പുതിയതടം സ്വദേശികളായ അനസ്, അബ്ദ്ദുൾ റഹ്മാൻ എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആലംകോട് തൊട്ടിക്കല്ലിനു സമീപം കടയ്ക്കാവൂർ റോഡിലാണ് അപകടം നടന്നിരിക്കുന്നത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.

കടയ്ക്കാവൂർ ഭാഗത്തുനിന്ന് ആലംകോട് ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതത്തൂണിൽ ഇടിച്ചു മറിയുകയായിരുന്നു ഉണ്ടായത്.

ഇടിയുടെ അഘാതത്തിൽ വൈദ്യുതത്തൂൺ ഒടിയുകയുണ്ടായി. ബൈക്കും പൂർണമായി തകർന്നു. 11 കെ.വി. ലൈൻ തൂണാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതക്കമ്പി തമ്മിലുരസി ഉഗ്ര ശബ്ദവുമുണ്ടായി. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തുകയുണ്ടായത്. പരിക്കേറ്റവരെ ആറ്റിങ്ങൽ വലിയകുന്നാശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button