Latest NewsNewsIndiaInternational

സ്ത്രീശാക്തീകരണ സന്ദേശവുമായി എയർ ഇന്ത്യ ചരിത്രത്തിലേക്ക്,രാജ്യത്തിൻ്റെ നാരി ശക്തി ചരിത്രം കുറിച്ചെന്ന് കേന്ദ്ര സർക്കാർ

നമ്മുടെ നാരീശക്തി ചരിത്രം കുറിച്ചുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ കുറിച്ചു

ഡൽഹി: ചരിത്രം കുറിച്ച് എയർ ഇന്ത്യയിലെ വനിതാ കോക്ക്പിറ്റ് ക്രൂ. വനിതാ വൈമാനികർ മാത്രം നിയന്ത്രിക്കുന്ന ഉത്തരധ്രുവം കടക്കുന്ന ആദ്യത്തെ കോക്ക്പിറ്റ് ക്രൂ എന്ന റെക്കോഡ് ഇനിയും ഇനി എയർ ഇന്ത്യയുടെ ‘കേരള’ ബോയിംഗ് 777 200 ലോങ്ങ് റേഞ്ച് വിമാനത്തിന് സ്വന്തം.എയർ ഇന്ത്യയുടെ നേരിട്ടു നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ ആദ്യത്തെ സർവീസ് എന്ന ബഹുമതിയും ഇനി മുതൽ ഈ വിമാനത്തിനാണ്.

നമ്മുടെ നാരീശക്തി ചരിത്രം കുറിച്ചുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ കുറിച്ചു. വിമാനത്തിന്റെ കോക്പിറ്റ് സംഘത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആഘോഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു വിമാനം സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ആരംഭിച്ചത്. പിന്നീട് വിമാനം പറന്നിറങ്ങിയത് ചരിത്ര നിമിഷങ്ങളിക്കോയിരുന്നു. വിമാനത്തെ ആകാശങ്ങളിൽ നിയന്ത്രിച്ചത് വനിതാ വൈമാനികരായ സോയ അഗർവാൾ, പാപാഗിരി തൻമയി, അകാക്ഷ സോനവാരെ, ശിവാനി മാനസ് എന്നിവരാണ്. മൂടുകയാണ് രാജ്യം. പതിനാലായിരം കിലോമീറ്റർ ദൈർഘ്യം വരുന്ന യാത്രയിൽ ഫ്ലൈറ്റ് സേഫ്റ്റി എക്സിക്യൂട്ടീവും ഒരു വനിതയായിരുന്നു.നിവേദിത ഭാസിനായിരുന്നു ആ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button