Latest NewsIndia

കർഷക പ്രതിഷേധക്കാർ ഹരിയാന മുഖ്യമന്ത്രിയുടെ സമ്മേളന വേദി തർത്തു

മഹാ പഞ്ചായത്ത് പരിപാടിക്കെതിരെ പ്രതിഷേധവുമായി നൂറ് കണക്കിന് കർഷകർ ട്രാക്ടറിൽ വേദിയിലേക്ക് എത്തുകയായിരുന്നു

ന്യൂഡൽഹി: കർഷകരുടെ കർഷക പ്രതിഷേധം ശക്തമായതിനെ തുടർന് ഗ്രാമ സന്ദർശനം റദ്ദാക്കി ഹരിയാന മുല്ല മന്ത്രി മനോഹർ ലാൽ ഖട്ടർ. പാർലമെൻ്റ് പാസാക്കിയ കാർഷിക നിയമങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വേണ്ടിയുള്ള മഹാ പഞ്ചായത്ത് പരിപാടിയാണ് റദ്ദാക്കിയത്. കേന്ദ്ര കർഷക സമരങ്ങളെ അനുകൂലിച്ചുള്ള പരിപാടി ബിജെപിയാണ് സംഘടിപ്പിച്ചത്.

Also  related: കേന്ദ്ര സർക്കാർ വാക്‌സിൻ നൽകുമ്പോൾ അതിൽ അനാവശ്യ ചോദ്യമുയർത്തേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ്

മഹാ പഞ്ചായത്ത് പരിപാടിക്കെതിരെ പ്രതിഷേധവുമായി നൂറ് കണക്കിന് കർഷകർ ട്രാക്ടറിൽ വേദിയിലേക്ക് എത്തുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തി ചാർജും നടത്തി. എന്നാൽ ശക്തമായി മുന്നോട്ട് നീങ്ങിയ പ്രതിഷേധക്കാർ മുഖ്യമന്ത്രി ഇറങ്ങാനിരുന്ന ഹെലിപാഡടക്കം കയ്യേറി.

Also  related: ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം, എന്നിട്ടും എന്തുകൊണ്ട് ഒരു എം.എൽ.എ മാത്രം?- പി.കെ. കൃഷ്ണദാസിന്റെ വിലയിരുത്തൽ

ഇതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഖട്ടർ യാത്രയിൽ നിന്നും പിൻമാറുകയായിരുന്നു. വീണ്ടും സംഘർഷമുണ്ടാക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് പരിപാടി റദ്ദാക്കിയത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button