KeralaLatest NewsNewsCrime

കോട്ടൂരച്ചനും സിസ്റ്റർ സെഫിയും അഭയയെ കൊന്നിട്ടില്ല, പരിക്കേൽപ്പിച്ചിട്ടേയുള്ളു; വിധിന്യായത്തിൽ പിഴവെന്ന് എബ്രഹാം മാത്യു

ഇത്രയും ഗുരുതരമായ പിഴവ് മറ്റൊരു വിധിന്യായത്തിലും ഉണ്ടായിട്ടില്ല

അഭയ കേസിൽ ഉണ്ടായതുപോലെ ഗുരുതരമായ പിഴവ് മറ്റൊരു വിധിന്യായത്തിലും ഉണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെ അഭയ മരിച്ച് കിടക്കുന്നത് ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറുടെ മൊഴി മാത്രം അപ്പാടെ വിശ്വസിച്ചുവെന്നത് തനിക്ക് അംഗീകരിക്കാനാകില്ലെന്ന് എബ്രഹാം മാത്യു പറയുന്നു. ഗുരുതരമായ പിഴവുകൾ സംഭവിച്ച കേസാണ് അഭയ കേസ് എന്നാണ് അദ്ദേഹം വാദിക്കുന്നത്. എബ്രഹാം മാത്യുവിനെതിരെ നിരവധിയാളുകൾ രംഗത്തെത്തി കഴിഞ്ഞു.

സിസ്റ്റർ അഭയ കൊല ചെയ്തുവെന്ന് കുറ്റപത്രത്തിൽ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സിസ്റ്റർ അഭയയെ പരിക്കേൽപ്പിച്ചു എന്ന് മാത്രമേ പ്രതികൾ പറഞ്ഞുള്ളു. മരിച്ചു പോയ സിസ്റ്റർ അഭയയുടെ മൃതദേഹം പ്രതികൾ കിണറ്റിലിട്ടു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വിധിന്യായം അംഗീകരിക്കാനാകുന്നതല്ല. എന്തുകൊണ്ടാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി വിരുദ്ധമായിരുന്നു. സിസ്റ്റർ അഭയയുടെ തലയോട്ടിക്ക് പൊട്ടലുണ്ടായിരുന്നുവെന്ന വിധിന്യായത്തിലെ ഭാഗം തെറ്റാണെന്ന് അദ്ദേഹം പറയുന്നു.

Also Read: പാകിസ്ഥാൻ ഭീകരതയെ സംരക്ഷിക്കുന്നു, ശക്തമായ തിരിച്ചടി ഇന്ത്യൻ സൈന്യം നൽകുമെന്ന് കരസേനാ മേധാവി

കഴിഞ്ഞ ദിവസം സിസ്റ്റര്‍ അഭയകേസിൽ വിവാദ പ്രസംഗവുമായി മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കം പറമ്പില്‍ രംഗത്തെത്തിയിരുന്നു. സിസ്റ്റര്‍ അഭയയെ വ്യക്തിഹത്യ നടത്തിയും സഭയെ ന്യായീകരിച്ചുമാണ് ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ പ്രസംഗം. അഭയയെ ആരും കൊന്നതല്ലെന്നും കള്ളനെ കണ്ട് പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നുമാണ് ഫാ.മാത്യു വാദിക്കുന്നത്. അഭയയുടെ ആത്മാവ് വെളിപ്പെടുത്തുന്നുയെന്ന ഒരാളുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും മാത്യു നായ്ക്കംപറമ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button